ജലസേചന രംഗത്ത് മുരിയാട് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതായി റവന്യൂ വകുപ്പു മന്ത്രി കെ.പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ കീറായിക്കുളം ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജലസേചന പദ്ധതികള്‍ക്കായി പഞ്ചായത്ത് ഏകദേശം ഒന്നരകോടിയോളം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണി ഉണ്ണികൃഷ്‌ണന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.പി ദിവാകരന്‍ മാസ്റ്റര്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ്‌ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ബി രാഘവന്‍ മാസ്റ്റര്‍ വിവാഹധന സഹായ വിതരണവും നിര്‍വ്വഹിച്ചു. പി.കെ വേലായുധന്‍, ശശിധരന്‍ തേറാട്ടില്‍, പി.ആര്‍ സുന്ദരരാജന്‍, ലളിത ബാലന്‍, ടി.കെ കരുണാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.